SSMVHSSchool was established in 1969 for uplifting the communities in coastal area . The school was founded by janab RP moidutty sahib, is located in edakkazhiyoor.

SSMVHSSchool was established in 1969 for uplifting the communities in coastal area . The school was founded by janab RP moidutty sahib, is located in edakkazhiyoor.

SSMVHSSchool was established in 1969 for uplifting the communities in coastal area . The school was founded by janab RP moidutty sahib, is located in edakkazhiyoor.

SSMVHSSchool was established in 1969 for uplifting the communities in coastal area . The school was founded by janab RP moidutty sahib, is located in edakkazhiyoor.

SSMVHSSchool was established in 1969 for uplifting the communities in coastal area . The school was founded by janab RP moidutty sahib, is located in edakkazhiyoor.

12 May 2013

പ്ളസ് ടു സേ പരീക്ഷ 27 മുതല്‍

തിരുവനന്തപുരം: ഇക്കൊല്ലത്തെ പ്ളസ് ടു സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷ മേയ് 27 മുതല്‍ 31 വരെ നടക്കും. രാവിലെ 9.30 മുതലും ഉച്ചക്ക് രണ്ടുമുതലും ആയിരിക്കും പരീക്ഷ. വിശദ ടൈംടേബിളും പ്രസിദ്ധീകരിച്ചു. പ്രായോഗിക പരീക്ഷ മേയ് 24, 25 തീയതികളില്‍ നടക്കും. സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ്15ആണ്. സേ പരീക്ഷക്ക് പേപ്പര്‍ ഒന്നിന് 100 രൂപയും ഇംപ്രൂവ്മെന്‍റിന് പേപ്പര്‍ ഒന്നിന് 400 രൂപയുമാണ് ഫീസ്. സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപയും അടക്കണം. പ്രായോഗിക പരീഷ എഴുതുന്ന വിദ്യാര്‍ഥികള്‍ പേപ്പറൊന്നിന് 25 രൂപ അധികം അടക്കണം. അപേക്ഷാ ഫോറവും മറ്റ് വിവരങ്ങളും സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍െറ പോര്‍ട്ടലിലും ലഭ്യമാണ്.
ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, ഗണിതശാസ്ത്രം ഒഴികെ വിഷയങ്ങള്‍ക്ക് പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും ഉണ്ടാകും. പുനര്‍മൂല്യനിര്‍ണയത്തിന് 400 രൂപയും സൂഷ്മപരിശോധനക്ക് 275 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് 300 രൂപയുമാണ്ണ് പേപ്പര്‍ ഒന്നിന് ഫീസ്. ഇതിനുള്ള അപേക്ഷകള്‍ മേയ് 22 നകം സ്കൂളുകളില്‍ സമര്‍പ്പിക്കണം. ഇരട്ട മൂല്യനിര്‍ണയം നടന്ന വിഷയങ്ങളുടെ ഉത്തരക്കടലാസുകളുടെ പകര്‍പ്പും ആവശ്യക്കാര്‍ക്ക് നല്‍കും. പ്ളസ് ടു പരീക്ഷയില്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതിയ കേന്ദ്രത്തില്‍നിന്ന് സര്‍ട്ടിഫിക്കറ്റിനൊപ്പം മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇതിന് വീണ്ടും ഫീസ് നല്‍കേണ്ടതില്ല.

ടൈംടേബിള്‍
മേയ് 27 ന് രാവിലെ ഇംഗ്ളീഷ്, ഉച്ചക്ക് രണ്ടാംഭാഷകള്‍, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. 28ന് രാവിലെ ഫിസിക്സ്, ജ്യോഗ്രഫി, അക്കൗണ്ടന്‍സി, ഫിലോസഫി, മ്യൂസിക്, ആന്ത്രപ്പോളജി, ജേണലിസം. ഉച്ചക്ക് ജിയോളജി, സോഷ്യല്‍ വര്‍ക്. 29ന് രാവിലെ കെമിസ്ട്രി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃത ശാസ്ത്രം. ഉച്ചക്ക് ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്. 30 ന് രാവിലെ മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍, സൈക്കോളജി, സംസ്കൃത സാഹിത്യം, പാര്‍ട്ട് മൂന്ന് ഭാഷകള്‍. ഉച്ചക്ക് ഇക്കണോമിക്സ്, ഇംഗ്ളീഷ് ലിറ്ററേച്ചര്‍. 3131ന് രാവിലെ ബയോളജി, സോഷ്യോളജി, കമ്പ്യൂട്ടര്‍ സയന്‍സ്. ഉച്ചക്ക് ഹോംസയന്‍സ്, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ചര്‍, ഇലക്ട്രോണിക്സ്, ഇ.എസ്.ടി, കമ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്.

വി.എച്ച്.എസ്.ഇ സേ പരീക്ഷ മേയ് 27 മുതല്‍


തിരുവനന്തപുരം: മാര്‍ച്ച് 2013 വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുകയും യോഗ്യത നേടാതിരിക്കുകയോ വിവിധ കാരണങ്ങളാല്‍ പരീക്ഷക്ക് ഹാജരാകാതിരിക്കുകയോ ചെയ്ത കണ്ടിന്യൂവസ് ഇവാല്വേഷന്‍ ആന്‍ഡ് ഗ്രേഡിങ് പരിഷ്കരിച്ച സ്കീം (റഗുലര്‍) വിദ്യാര്‍ഥികള്‍ക്ക് പരാജയപ്പെട്ട വിഷയങ്ങള്‍ക്ക് മേയ് 27 മുതല്‍ നടത്തുന്ന സേവ് എ ഇയര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. കണ്ടിന്യൂവസ് ഇവാല്വേഷന്‍ ആന്‍ഡ് ഗ്രേഡിങ് പരിഷ്കരിച്ച സ്കീം (പ്രൈവറ്റ്), പ്രാരംഭ സ്കീം (പ്രൈവറ്റ്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിനൊഴികെ മിനിമം ഗ്രേഡ് നേടിയിട്ടുണ്ടെങ്കില്‍ മിനിമം ഗ്രേഡ് ലഭിക്കാത്ത വിഷയത്തിന് മാത്രം രജിസ്റ്റര്‍ ചെയ്യാം. പേപ്പര്‍ ഒന്നിന് 100 രൂപ വെച്ചും പ്രാക്ടിക്കല്‍ ഉള്‍പ്പെടെ പേപ്പറൊന്നിന് 125 രൂപ വെച്ചും 02020110293 VHSE Fees ശീര്‍ഷകത്തില്‍ ട്രഷറിയില്‍ തുക ഒടുക്കിയ ചെല്ലാന്‍ സഹിതം അപേക്ഷ അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം.  സ്കോര്‍ ഷീറ്റിനായി പ്രത്യേകം 20 രൂപ ഫീസ് അടക്കണം.
2013 മാര്‍ച്ചില്‍ റഗുലറായി പരീക്ഷ എഴുതി ഉന്നത പഠനത്തിനര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഗ്രേഡ് മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്മെന്‍റ് പരീക്ഷ ഇതോടൊപ്പം എഴുതാം. ഇതിന് 400 രൂപ ഫീസ് ഒടുക്കണം. സേവ് എ ഇയര്‍ മേയ് 2013 പരീക്ഷാവിജ്ഞാപനം സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ www.vhsexaminationkerala.gov.in ്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്‍റര്‍നെറ്റില്‍ ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്‍െറ പകര്‍പ്പും അപേക്ഷാഫോറത്തിന്‍െറ പകര്‍പ്പും പരീക്ഷാ രജിസ്ട്രേഷനായി വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാം.  അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 16.
സേ പരീക്ഷകള്‍ മേയ് 27 മുതല്‍ ജൂണ്‍ ഒന്ന് വരെ ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലും  ടൈപ്പ്റൈറ്റിങ്, വൊക്കേഷനല്‍, നോണ്‍ വൊക്കേഷനല്‍ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ മൂന്ന് മുതല്‍ ഏഴുവരെ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാലയങ്ങളിലും നടത്തും.
തിയറി പരീക്ഷാ ടൈംടേബിള്‍: മേയ് 27 ന് ഇംഗ്ളീഷ്, 28 ന് ഫിസ്ക്സ്, ജിയോഗ്രഫി, അക്കൗണ്ടന്‍സി, 29 ന്  കെമിസ്ട്രി, 30 ന്  മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, മാനേജ്മെന്‍റ്, 31 ന് ബയോളജി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ജൂണ്‍ ഒന്നിന് രാവിലെ ജി.എഫ്.സി ഉച്ചക്ക് വൊക്കേഷനല്‍ തിയറി.
പരീക്ഷകള്‍ രാവിലെ 9.30 നും ഉച്ചക്ക് രണ്ടിനുമാണ്. കൂള്‍ ഓഫ് ടൈം 15 മിനിറ്റ്.